പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക - ജനുവരി 8 ന്, പകരം വെക്കാനില്ലാത്ത മുദ്രാവാക്യവുമായി പണിമുടക്കിലേക്ക്

എസ്.എൻ.പ്രമോദ്.
കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ
kpef.kerala@gmail.com
ജോയിന്റ് കൗൺസിലും അംഗ സംഘടനകളും സമരസമിതിക്കൊപ്പം
2020 ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുമ്പോൾ മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യങ്ങളിൽ ആദ്യത്തേതാണ്
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നത്. രക്തവർണ്ണാഭമാർന്ന പോസ്റ്ററിൽ ജോയിന്റ് കൗൺസിൽ അത് പോരാട്ടമായി ഉയർത്തിക്കാട്ടിയിട്ടുണ്ട്. അതു കൊണ്ട് ഈ പണി മുടക്കം പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരായ പ്രചരണം കൂടിയായി മാറണം.
ഈ മുദ്രാവാക്യത്തിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല എന്ന് വ്യക്തമാകണമെങ്കിൽ
PFRDA നിയമം ഒരു തവണയെങ്കിലും വായിക്കുന്നത് നല്ലതായിരിക്കും. വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് ഈ എഴുത്ത്, പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ വസ്തുതാപരമായ കൂട്ടിച്ചേർക്കൽ മാത്രം.
PFRDA നിയമം പിൻവലിക്കുക എന്ന് പറഞ്ഞാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നാകില്ല. 'PFRDA നിയമം, അതിന്റെ പേര് തന്നെ THE PENSION FUND REGULATORY AND DEVELOPMENT
AUTHORITY ACT
എന്നാണ്. അതോറിറ്റി രൂപീകരണവും പ്രവർത്തനവുമാണ് നിയമത്തിലെ പ്രധാന വിഷയം. ഇതിൽ സംസ്ഥാനം എന്ന വാക്ക് സംസ്ഥാനത്തെ ബാധിക്കുന്ന രീതിയിൽ പ്രധാനമായി ഒരു തവണ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റുള്ള ഒമ്പതോളം തവണ സംസ്ഥാനം എന്ന പദം ഉപയോഗിച്ചത്, അതോറിറ്റിയുമായി ബന്ധപ്പെട്ട തസ്തികകളും പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടാണ്.
State എന്ന് ഉപയോഗിച്ച ആ വകുപ്പ് കാണൂ. വകുപ്പ് 12.4
"12.4 State Government or
administrator of a Union territory may, by notification, extend the National Pension System
to its employees."
സംസ്ഥാന സർക്കാറിന് ഒരു വിജ്ഞാപനത്തിലൂടെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമാക്കാമെന്ന് നിയമത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ദേ.പെ.പ(ദേശീയ പെൻഷൻ പദ്ധതി - NPS)യുടെ ഭാഗമാക്കുന്നതും അല്ലാതാക്കുന്നതും സംസ്ഥാന സർക്കാറിന്റെ പരിഗണനാ വിഷയമാണെന്ന് കേന്ദ്ര സർക്കാർ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള കാരണം നിയമത്തിലെ ഈ വകുപ്പാണ്.
പങ്കാളിത്ത പെൻഷൻ പദ്ധതിയേക്കുറിച്ച് പറയുമ്പോൾ അത് രൂപപ്പെട്ട സാമ്പത്തിക സാഹചര്യത്തെക്കൂടി വിലയിരുത്തേണ്ടതായി വരും.
നമ്മൾ പലപ്പോഴും സംസാരത്തിനിടയിൽ ഉപയോഗിച്ചു വരുന്ന പദമാണല്ലോ ഫാസിസം.
ഫാസിസത്തിന്റെ പലരീതിയിലുള്ള പ്രകടനാത്മകതകൾ ചർച്ച ചെയ്യപ്പെടുമ്പോഴും അതിന്റെ സാമ്പത്തിക ഇടപെടൽ ശ്രദ്ധിക്കപ്പെടാതെ പോകരുത്. ബീഫും ദളിത് വിരുദ്ധതയും പൗരത്വവും ഒക്കെ ഈ രീതിയിൽ നമുക്കിടയിൽ ഇടവേളകളിൽ ഉയർന്നു വരുമ്പോൾ ഫാസിസത്തിന്റെ സാമ്പത്തിക ഇടപെടൽ സാധാരണക്കാർക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്നത് നമ്മുടെ ശ്രദ്ധയിൽ നിന്നും അകറ്റുന്നു പോകുന്നു എന്നത് അത്യന്തം ഗൗരവതരമാണ്. ഭരണകൂടവും മൂലധനശക്തികളും തമ്മിലുള്ള ശക്തമായ ബാന്ധവത്തെയാണ് നമ്മൾ പ്രതിരോധിക്കേണ്ടത്. അതിന്റെ പ്രത്യക്ഷ പ്രതിഷേധമാണല്ലോ നമ്മൾ പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക എന്ന സൂപ്രധാനമായ സമര മുദ്രാവാക്യത്തിലൂടെ ഉയർത്തിപ്പിടിക്കുന്നത്. അതു കൊണ്ടു തന്നെ ഈ മുദ്രാവാക്യത്തിന് കൂടുതൽ ജനകീയാടിത്തറ കൂടി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
കേരളത്തിൽ 2013 ഏപ്രിൽ മുതൽ സർക്കാർ സർവ്വീസിലെത്തിയ ജീവനക്കാരുടെ മാത്രം പ്രശ്നമായി ഇതിനെ ചുരുക്കിക്കാണാനാവില്ല. ഭാവിയിൽ ജീവിക്കാൻ വഴിയില്ലാത്ത ഒരു വാർദ്ധക്യക്കൂട്ടം സൃഷ്ടിക്കപ്പെടുന്നത് പരിമിതമായ സ്വകാര്യ തൊഴിലവസരങ്ങളുള്ള കേരളത്തിന് വലിയ ബാദ്ധ്യതയാവും. ഭാവിയേക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളും ഇതോടൊപ്പം കൂട്ടി വായിക്കണം.
എൻപിഎസ് എന്ന ദേശീയ പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ
ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ബാധകമാക്കിയിരിക്കുകയാണ്. അതായത് ഈ പദ്ധതിയിലേക്ക് സർക്കാർ ജീവനക്കാർക്കു മാത്രമല്ല ആർക്കു വേണമെങ്കിലും ചേരാം. ഉപഭോക്താക്കൾ വർദ്ധിച്ചതോടെയാണ് PFRD അതോറിറ്റി എന്ന സംവിധാനം ശക്തമായത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് വരുന്ന പണം എവിടെയാണ് നിക്ഷേപിക്കപ്പെടുന്നതെന്ന് ഇപ്പോൾ ഏതാണ്ട് എല്ലാവർക്കും അറിയാം. കോടിക്കണക്കിന് രൂപ ഈ രീതിയിൽ ക്രയവിക്രയം ചെയ്യപ്പെടുന്നതിന്റെ ഭാഗമായാണ് അതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ അതോറിറ്റി രൂപീകരിച്ചതും അതിനായി നിയമമുണ്ടാക്കിയതും. അതാണ് പിഎഫ്ആർഡിഎ നിയമം. ഈ നിയമത്തിലെ പ്രധാന ഭാഗമെല്ലാം അതോറിറ്റി രൂപീകരണവും അതിന്റെ പ്രവർത്തനങ്ങളേക്കുറിച്ചുമാണ്. അതോറിറ്റിയുടെ പ്രാക് രൂപം 2003ൽ രൂപീകരിക്കപ്പെട്ടുവെന്നും 2013ലെ പിഎഫ്ആർഡിഎ നിയമത്തോടെ അത് സ്ഥാപനവൽക്കരിക്കപ്പെട്ടു എന്നും മനസ്സിലാക്കാം.
അടൽ പെൻഷൻ യോജന പോലെയുള്ള പെൻഷൻ പദ്ധതികളുമായി ദേ.പെ.പ കൂട്ടിയോജിക്കപ്പെട്ടതും ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ചേരാവുന്ന പദ്ധതിയായി അത് മാറിയതും അതോറിറ്റിയെ സെബി,എൻഎസ്ഡിഎൽ തുടങ്ങിയ സ്ഥാപനങ്ങൾ പോലെ ഇന്ത്യൻ സാമ്പത്തിക രംഗത്തു നിന്ന് അടർത്തിമാറ്റാൻ കഴിയാത്ത രീതിയിൽ ബന്ധപ്പെടുത്തിക്കഴിഞ്ഞു. 2013ലെ നിയമം അതിനൊരു പിൻബലമായെന്നു മാത്രം. PFRDA നിയമം പിൻവലിച്ചുകൊണ്ട് അതോറിറ്റിയെ ഇല്ലാതാക്കാൻ കഴിയുമോ എന്നത് നിലവിലുള്ള സാഹചര്യത്തിൽ ആലോചിക്കാവുന്നതേയുള്ളൂ. ആ നിലയിൽ അതോറിറ്റിയും സംവിധാനവും വളർത്തുന്നതിൽ കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുമുണ്ട്. PFRD അതോറിറ്റിയും PFRDA നിയമവും സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ മാത്രം നിയന്ത്രണത്തിനുള്ള നിയമവും സംവിധാനമല്ല എന്നതാണ് ചുരുക്കം. അതായത് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവും PFRDA നിയമം പിൻവലിക്കണമെന്ന ആവശ്യവും രണ്ടു രീതിയിൽ വേണം വിലയിരുത്താൻ. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അടിയന്തിരാവശ്യം ജീവനക്കാർക്ക് ബാധകമാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നതാണ്. ഈ മുദ്രാവാക്യത്തിന് മറ്റൊരു നിർവ്വചനവും വ്യാഖ്യാനവും നൽകാനില്ലാത്ത രീതിയിൽ സുവ്യക്തമാണ്.
2013ൽ പങ്കാളിത്ത പെൻഷൻ പദ്ധതി എല്ലാ എതിർപ്പുകളേയും അവഗണിച്ച് നടപ്പിലാക്കിയത്
നമ്മൾ പലവട്ടം ചർച്ചചെയ്തുവല്ലോ. ജോയിന്റ് കൗൺസിൽ അടക്കമുള്ള സമര രംഗത്തുണ്ടായ സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടത് പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്നു തന്നെയാണ്. അതേ മുദ്രാവാക്യം ഇപ്പോഴും തുടരേണ്ടതിന്റെ പ്രസക്തി PFRDA നിയമത്തിലെ വാചകത്തിൽത്തന്നെ അടങ്ങിയിരിക്കുന്നു. സംസ്ഥാന സർക്കാറുകൾക്ക് അവരുടെ ജീവനക്കാർക്ക് ദേശീയ പെൻഷൻ പദ്ധതി ബാധകമാക്കാമെന്നാണ് ആ വാചകം. അതായത് അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകൾക്ക് നൽകിയിരിക്കുകയാണ് നിയമത്തിൽ.
സംസ്ഥാന സർക്കാറുകൾ ഇതുമായി ബന്ധപ്പെട്ട MoU ഒപ്പിട്ടിരിക്കുന്നത് റഗുലേറ്ററി അതോറിറ്റിയും എൻഎസ്ഡിഎലുമായാണ്. അതിനാൽ തന്നെ കേന്ദ്ര സർക്കാർ പിഎഫ്ആർഡിഎ നിയമം പിൻവലിച്ചാലും ഇല്ലെങ്കിലും 2003ൽ നിലവിൽ വന്ന അതോറിറ്റിയുമായുള്ള ഇടപാടുകളിൽ നിന്നും പിൻവലിയുന്നതിന് സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമായി വരുന്ന നിർദ്ദേശങ്ങൾ MoU വിൽ കാണുന്നില്ല.
MoU എന്നത് അന്തിമ കരാറിനു മുമ്പുള്ള ചർച്ചകളുടെ ഫലമായി വരുന്ന പരസ്പര സമ്മത നിർദ്ദേശങ്ങളുടെ ക്രോഡീകരണമാണല്ലോ. MoU അടിസ്ഥാനമാക്കിയുള്ള അതിന്റെ നടത്തിപ്പുകൾ സംബന്ധിച്ച് വ്യത്യസ്തമായ കോടതി വിധികളുണ്ട്. കൊൽക്കത്ത ഹൈക്കോടതിയിലടക്കം MoUനിരാകരിക്കപ്പെട്ട വിധികളും ഉണ്ടായിട്ടുണ്ടെന്നത് പഠനവിധേയമാക്കേണ്ടതാണ്. ചുരുക്കത്തിൽ അന്തിമ കരാർ നടപ്പിലാക്കപ്പടാത്ത ഒരു സാഹചര്യത്തിൽ, MoUവിനെ മാത്രം അടിസ്ഥാനമാക്കി രണ്ടു കക്ഷികൾ തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ആ സംവിധാനത്തിൽ ഉൾപ്പെട്ട ഒരു കക്ഷിക്കു മാത്രമായി അനുകൂലമാകണമെന്നില്ല. തീർച്ചയായും അത് ആദ്യം ആർബിട്രേഷനിലേക്കും പിന്നീട് ആർബിട്രേഷനു പുറത്തേക്കും നീങ്ങും. പെൻഷൻ ട്രസ്റ്റുമായുള്ള MoU വിൽ ആർബിട്രറെ നിയമിക്കുന്നത് PFRDA ആണെന്ന് ചേർത്തിട്ടുണ്ടെങ്കിലും 1996 ലെ ആർബിട്രേഷൻ നിയമത്തിൽ രണ്ട് പാർട്ടികളും അംഗീകാരിക്കപ്പെടുന്ന ആർബിട്രറെ നിയമിക്കുന്നതിനേക്കുറിച്ച് പറയുന്നുണ്ട്. MoU വിന്റെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടാൽ പിന്നെ ആർബിട്രേഷന് പ്രസക്തിയുമില്ല.
പങ്കാളിത്ത പെൻഷനിൽ നിന്നു പുറത്തു കടന്നാൽ തുടർന്നുള്ള ഇടപെടലുകൾ അതോറിറ്റി നിയമിക്കുന്ന ആർബിട്രറുമായാണ് എന്ന് MoU വ്യക്തമാക്കുന്നു. പങ്കാളിത്ത പെൻഷനിൽ നിന്നു പുറത്തു കടക്കൽ, കക്ഷികൾ തമ്മിലുള്ള മുൻ തീരുമാനങ്ങൾക്ക് വിരുദ്ധമാകുന്നതിനാൽ ഒരു ആർബിട്രേഷൻ ആവശ്യമാകും എന്നാണ് മനസ്സിലാക്കേണ്ടത്.
ഇതെല്ലാം എഗ്രിമെന്റിൽ പകൽ പോലെ വ്യക്തമാക്കിപ്പറഞ്ഞിട്ടുള്ളതാണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാറുകൾക്ക് സ്വമേധയാ പിൻവാങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്ര അധികൃതർ നൽകിയ ഉത്തരം അതിനുള്ള വ്യവസ്ഥ വിജ്ഞാപനത്തിൽ നൽകിയിട്ടില്ല എന്നാണ്. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന ഉത്തരം പോലെ അത് വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ പുറത്തു കടക്കാൻ ഉപാധികൾ വെച്ചിട്ടില്ല എന്ന മറുപടിയെ PFRDA നിയമത്തിന്റെ ഉപാധികളില്ലാതെ പുറത്തു കടക്കാവുന്നതാണ് എന്ന വ്യാഖ്യാനം നൽകാവുന്നതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്. അതു കൊണ്ടാണ് 2013 ലെ 6 ദിവസത്തെ പണിമുടക്കിൽ ഉയർത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യത്തിൽ ജോയിന്റ് കൗൺസിലിനൊപ്പം കെ.പി.ഇ.എഫ് അടക്കമുള്ള മുപ്പത്തി അഞ്ചോളം വകുപ്പുതല സംഘടനകളും അണിനിരന്നതും,
ഇപ്പോഴും ഉറച്ചു നിൽക്കുന്നതും, പോരാട്ടം തുടരുന്നതും -അത് ആ നിലയിൽത്തന്നെ വിലയിരുത്തപ്പെടണം. മറ്റു പല സംഘടനകളും മുദ്രാവാക്യങ്ങൾ മാറ്റിയതും നിലപാടുകളിൽ വെള്ളം ചേർക്കുന്നതും നമ്മൾ കണ്ടു. പുതുതായി സർവ്വീസിൽ വരുന്ന ജീവനക്കാർ ഈ നിലപാടുകൾ തിരിച്ചറിയുന്നതിന് കെൽപ്പുള്ളവരാണ്. എന്നാൽ അതിനേക്കാൾ ശക്തമാണ് ജീവനക്കാർക്കിടയിൽ നടക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ.
എൽഡിഎഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. എൽഡിഎഫ് പ്രകടന പത്രികയിലും അത് സൂചിപ്പിച്ചിട്ടുള്ളതാണ്. ഇടതു സർക്കാറിൽ നിന്നല്ലാതെ മറ്റൊരിടത്തു നിന്നും ഇത്തരത്തിൽ ഒരു പ്രതീക്ഷ പോലും ഇല്ല, നമ്മളത് കാണാതിരുന്നു കൂട.
പിഎഫ്ആർഡിഎ നിയമം പിൻവലിച്ചാലേ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ കഴിയൂ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. എൽ ഡി എഫ് സർക്കാറിൽ മാത്രമാണ് നമ്മുടെ പ്രതീക്ഷ മുഴുവൻ. സർക്കാർ കാലതാമസം കൂടാതെ ഇതിലൊരു തീരുമാനമെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
2013ലെ പണിമുടക്കിൽ നിന്ന് പണിമുടക്ക് ആരംഭിക്കുന്നതിന് മുമ്പ് പിൻവാങ്ങിയ സംഘടനകളുണ്ട്, പണിമുടക്കിനിടയിൽ നിന്ന് പിൻവാങ്ങിയ സംഘടനകളുണ്ട്, മുദ്രാവാക്യത്തിനൊപ്പം നിൽക്കുകയും എന്നാൽ പണിമുടക്കിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തവരുമുണ്ട്. ഇപ്പോൾ ഇവരെല്ലാം സർക്കാറിനെതിരെ തിരിയുന്നതിന്റെ രാഷ്ട്രീയം നമുക്കെല്ലാം അറിയാം. കടുത്ത ഇടതു വിരുദ്ധത അതുമാത്രമാണവരുടെ രാഷ്ട്രീയം. അതേസമയം മുൻകാല തെറ്റുകൾ തിരുത്തിയാണോ ഈ സമീപനമാറ്റം എന്നത് വ്യക്തമാക്കാൻ അവർ തയ്യാറായിട്ടുമില്ല. അത്തരം സമീപനങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.
പിഎഫ്ആർഡിഎ നിയമം പിൻവലിച്ചാലേ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ കഴിയുകയുള്ളൂവെന്ന തെറ്റായ പ്രചരണം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യത്തെ തണുപ്പിക്കാനും ഈ മുദ്രാവാക്യത്തിനൊപ്പം നിൽക്കുന്നവരെ പ്രത്യേകിച്ച് NPS ബാധകമായ ജീവനക്കാരുടെ പ്രതികരണ ശേഷിയെ നിരുത്സാഹപ്പെടുത്താനും വേണ്ടികൂടിയാവണം. സോഷ്യൽ മീഡികളിൽ പ്രചണ്ഡ പ്രചരണം നടത്തുന്ന ഇത്തരക്കാരുടെ ഇടപെടൽ സംശയാസ്പദമാണ്.
പോരാട്ടങ്ങൾ ആശയപരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഇടതു സംഘടനയ്ക്ക് ഭരിക്കുന്നത് ആര് എന്നു നോക്കി മുദ്രാവാക്യങ്ങളിൽ വെള്ളം ചേർക്കാൻ കഴിയില്ല. ഒരുകാലത്തും നമ്മളങ്ങനെ ചെയ്തിട്ടുമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യം കൂടുതൽ ശക്തമായി നമ്മൾ ഉയർത്തിപ്പിടിക്കുമ്പോൾ പങ്കാളിത്ത പെൻഷന് പൂതിയ നിർവ്വചനം നൽകി അതിനോട് സമരസപ്പെടാൻ നമ്മൾ തയ്യാറല്ല എന്ന സന്ദേശമാണുള്ളത്. പുതിയ ജീവനക്കാർ സ്വയം സജ്ജരായി മുന്നോട്ടു വരുമ്പോൾ ഓരോ സംഘടയും മുമ്പു സ്വീകരിച്ച നിലപാടുകളും ഇപ്പോഴുള്ള സമീപന രീതിയും തീർച്ചയായും ചർച്ച ചെയ്യപ്പെടണം.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യത്തിനൊപ്പം ചേർന്ന് 2020 ജനുവരി 8 ലെ പണിമുടക്കിൽ മുന്നണിപ്പോരാളിയായി നമുക്ക് പോരാട്ടം തുടരാം.
എസ്.എൻ.പ്രമോദ്.
പ്രസിഡണ്ട്,
കെ.പി.ഇ.എഫ്.
19- 12-2019

Comments
Post a Comment