Skip to main content

Posts

Showing posts from December, 2019

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക - ജനുവരി 8 ന്, പകരം വെക്കാനില്ലാത്ത മുദ്രാവാക്യവുമായി പണിമുടക്കിലേക്ക്

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക - ജനുവരി 8 ന്, പകരം വെക്കാനില്ലാത്ത മുദ്രാവാക്യവുമായി പണിമുടക്കിലേക്ക് എസ്.എൻ.പ്രമോദ്. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ kpef.kerala@gmail.com ജോയിന്റ് കൗൺസിലും അംഗ സംഘടനകളും സമരസമിതിക്കൊപ്പം 2020 ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുമ്പോൾ മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യങ്ങളിൽ ആദ്യത്തേതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നത്. രക്തവർണ്ണാഭമാർന്ന പോസ്റ്ററിൽ ജോയിന്റ് കൗൺസിൽ അത് പോരാട്ടമായി ഉയർത്തിക്കാട്ടിയിട്ടുണ്ട്. അതു കൊണ്ട് ഈ പണി മുടക്കം പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരായ പ്രചരണം കൂടിയായി മാറണം. ഈ മുദ്രാവാക്യത്തിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല എന്ന് വ്യക്തമാകണമെങ്കിൽ PFRDA നിയമം ഒരു തവണയെങ്കിലും വായിക്കുന്നത് നല്ലതായിരിക്കും. വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് ഈ എഴുത്ത്, പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ വസ്തുതാപരമായ കൂട്ടിച്ചേർക്കൽ മാത്രം. PFRDA നിയമം പിൻവലിക്കുക എന്ന് പറഞ്ഞാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നാകില്ല. 'PFRDA നിയമം, അതിന്റെ പേര് തന്നെ THE PENSION FUND RE...